99 61 37 52 44

നടുവേദന രോഗികള്‍ക്ക് ആശാകേന്ദ്രം

ആരോഗ്യജീവിതത്തിന് ആയുര്‍വേദമെന്ന തത്വം മുന്‍നിര്‍ത്തി പരമ്പരാഗത മര്‍മചികിത്സകളും നാട്ടുചികിത്സകളും പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് പാരമ്പര്യനാട്ടുചികിത്സാസംഘം. ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യശാലയാണ് കൈരളി മര്‍മവൈദ്യശാല. കുറഞ്ഞകാലയളവിനുള്ളില്‍ ആധുനികവൈദ്യശാസ്ത്രം കൈയൊഴിഞ്ഞതുള്‍പ്പെടെ ധാരാളം നടുവേദനരോഗികളെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൈരളിമര്‍മവൈദ്യശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തില്‍നിന്നു മാത്രമല്ല, വിദേശത്തുനിന്നും ചികിത്സതേടി രോഗികള്‍ ഇവിടെത്തുന്നുണ്ട്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്ത് ആമ്പാറനിരപ്പിലാണ് വൈദ്യശാല സ്ഥിതിചെയ്യുന്നത്. തോമസ് ജേക്കബ് വൈദ്യന്റെ മേല്‍നോട്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും നടുവേദനയ്ക്കുള്ള ചികിത്സാരീതികളാണ് ചെയ്തുവരുന്നത്.

തൊഴില്‍പരമായ കാരണങ്ങള്‍, അശ്രദ്ധമായ ചലനങ്ങള്‍, അമിതവണ്ണം, പുകവലി, മദ്യപാനം, കാത്സ്യത്തിന്റെ അപര്യാപ്തത, ജന്മനായുള്ള വൈകല്യങ്ങള്‍, ഹൈപര്‍ പാരാതൈറോയിഡിസം, നട്ടെല്ലിനെ ബാധിക്കുന്ന വാതം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് ഉണ്ടാകുന്ന നടുവേദനയ്ക്ക് തീര്‍ത്തും ശമനം നല്‍കുന്ന കൈപുണ്യം തോമസ് വൈദ്യനുണ്ട്.

പരമ്പരാഗത കളരി മര്‍മചികിത്സകള്‍, നാഡീമര്‍മചികിത്സകള്‍, പാരമ്പര്യ ആയുര്‍വേദനാട്ടുചികിത്സകള്‍ എ്‌നനിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാസമ്പ്രദായമാണ് നല്‍കിവരുന്നത്. നടുവേദന സാധാരണഗതിയില്‍ ഒരു ദിവസത്തെ ചികിത്സയിലൂടെ മാറുമെന്ന് തോമസ് വൈദ്യന്‍ ഉറപ്പുനല്‍കുന്നു.

അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നിലവിലുണ്ടായിരുന്ന മര്‍മവിദ്യയുടെ ഭാഗമാണ് ഇന്നുള്ള നാഡീമര്‍മ ചികിത്സ. യോഗശാസ്ത്രപ്രകാരം മനുഷ്യശരീരത്തില്‍72000നാഡികള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇവയില്‍ പ്രാണധാര ഒഴുകുന്നിടങ്ങളില്‍ഞരമ്പുകളുടെ കൂട്ടം കണ്ടെത്താം.

ഇത്തരം 365 നാഡീമര്‍മങ്ങള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഇവയെ പ്രധാനമായി 14 മെറിഡിയനുകളായി തിരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. പാര്‍ശ്വഫലങ്ങളില്ല എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞ പണച്ചിലവില്‍ രോഗം ഭേദമാക്കാം.

വൈദ്യന്മാരായ ഗുരുക്കളില്‍ നിന്ന് കളരിമര്‍മവും നാഡീമര്‍മവും തിരുമ്മും പഠിച്ചശേഷമാണ് തോമസ് വൈദ്യന്‍ സ്വന്തമായി കൈരളി മര്‍മ വൈദ്യശാല തുടങ്ങുന്നതും മികച്ചരീതിയില്‍ മുന്നേറുന്നതും. മരുന്നുകള്‍ ഉണ്ടാക്കുന്നതും രോഗികളെ ചികിത്സിക്കുന്നതുമെല്ലാം അദ്ദേഹം സ്വയം ചെയ്തുവരുന്നു.