എത്ര പഴക്കമുള്ള നടുവേദനയും ഒറ്റത്തവണ നാഡീമര്‍മ-ബോണ്‍സെറ്റിംഗ് ചികിത്സയിലൂടെ സുഖപ്പെടുത്തുന്നു. നട്ടെല്ലിലെ കശേരുക്കളുടെ അകല്‍ച്ച, ഡിസ്‌ക് തെറ്റല്‍, ഞരമ്പ് ബ്ലോക്ക്, നീര്‍ക്കെട്ട്, ചതവ്, നട്ടെല്ല് വാതം, കൈപൊക്കാന്‍ പറ്റാത്ത അവസ്ഥ, കഴുത്ത് തിരിക്കാന്‍ വയ്യായ്ക, മുട്ട് വേദന, ഉപ്പൂറ്റി വേദന എ്‌നനിവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും പണച്ചിലവ് കുറഞ്ഞതും ഉടന്‍ ആശ്വാസം ലഭിക്കുന്നതുമായ ചികിത്സാരീതികള്‍.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മര്‍മശാസ്ത്രത്തിലൂടെ രോഗികള്‍ പുതുജീവിതം കണ്ടെത്തുകയാണിവിടെ.
കളരി മര്‍മതിരുമ്മ്
ശരീരത്തിന്റെ ആത്മാവുമായി ബന്ധമുള്ള മര്‍മ ബിന്ദുക്കളുടെ ശുശ്രൂഷയിലൂടെ രോഗങ്ങള്‍ക്ക് പരിഹാരം തേടുന്നു.
ഫുള്‍ബോഡി മസാജിംഗ്
ഓരോ രോഗിയുടെയും ആവശ്യമനുസരിച്ചുള്ള വ്യക്തിഗത ചികിത്സാരീതി തയ്യാറാക്കുന്നു.
നാഡീമര്‍മ
ബോണ്‍ സെറ്റിംഗ് ചികിത്സ
തൊഴില്‍പരമായ കാരണങ്ങള്‍, അശ്രദ്ധമായ ചലനങ്ങള്‍, അമിതവണ്ണം, പുകവലി, മദ്യപാനം, കാത്സ്യത്തിന്റെ അപര്യാപ്തത, ജന്മനായുള്ള വൈകല്യങ്ങള്‍, ഹൈപര്‍ പാരാതൈറോയിഡിസം, നട്ടെല്ലിനെ ബാധിക്കുന്ന വാതം തുടങ്ങിയ കാരണങ്ങള്‍കൊണ്ട് ഉണ്ടാകുന്ന നടുവേദനയ്ക്ക് തീര്‍ത്തും ശമനം നല്‍കുന്ന കൈപുണ്യം തോമസ് വൈദ്യനുണ്ട്.
പരമ്പരാഗത കളരി മര്‍മചികിത്സകള്‍, നാഡീമര്‍മചികിത്സകള്‍, പാരമ്പര്യ ആയുര്‍വേദനാട്ടുചികിത്സകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാസമ്പ്രദായമാണ് നല്‍കിവരുന്നത്.
കുറഞ്ഞ കാലയളവിനുള്ളില്‍ ആധുനിക വൈദ്യശാസ്ത്രം കൈയൊഴിഞ്ഞതുള്‍പ്പെടെ ധാരാളം നടുവേദനരോഗികളെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൈരളി മര്‍മ വൈദ്യശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.